Sunday, 13 May 2012

 കിംങ് കോബ്രയും കരിമൂര്‍ഖനും കേരളത്തിലെ തീയറ്ററുകളില്‍ ഫണം വിടര്‍ത്തി ആടാന്‍ തുടങ്ങിയിട്ട് രണ്ടുമൂന്നു ദിവസമായി. കൊത്തുമെന്നും, ചിലപ്പോള്‍ തട്ടിപ്പോവുമെന്നും, തിമിര്‍ത്താടുമെന്നുമൊക്കെ ഭീഷണി മുഴക്കിയാണ് പാവങ്ങള്‍ തീയറ്ററില്‍ എത്തിയത്. ആദ്യ ഷോ കഴിഞ്ഞപ്പോ തന്നെ പ്രേക്ഷകന് മനസ്സിലായി ഇത് വെറും ഓലപ്പാമ്പാണെന്ന്. പാവം ഫാന്‍സുകാര്‍ തൊണ്ട കീറി ആര്‍ത്തനാദം മുഴക്കിയിട്ടൊന്നും വലിയ കാര്യമുണ്ടായി എന്നു തോന്നുന്നില്ല. ജനം പാടെ നിരാശയിലാണ്
ഒന്നാമത് ചിത്രത്തിലെ ആദ്യപകുതി സാമാന്യം ഭേദപ്പെട്ട വളിപ്പുകളാല്‍ സമൃദ്ധമായിരുന്നു. എങ്കിലും സഹിക്കബിള്‍ ആണെന്ന സത്യം ഉറപ്പാണ്. പക്ഷേ, രണ്ടാം പകുതിയോടെ ചിത്രത്തില്‍ ഒന്നുമില്ല. വെറും മുതുക്കന്മാരുടെ ഒലിപ്പത്തരം മാത്രം. ഒടുക്കത്തില്‍ ഒരു ഉശിരന്‍ സ്റ്റണ്ട് കാണിക്കുന്നുണ്ട്. അതിപ്പോ, ബോക്‌സിങ്ങാണോ, കുങ്ഫൂ ആണോ, കരാട്ടേ ആണോ...അതോ റസലിങ് ടൈപ്പാണോ എന്നൊന്നുമറിയില്ല. ഒരു പ്രത്യേക തരം ഫൈറ്റ്. എന്നാലും കണ്ടിരിക്കാം. ലാല്‍ കഥ, തിരക്കഥ, സംവിധാനം നിര്‍വ്വഹിച്ച ചിത്രങ്ങളൊക്കെ സാമന്യം ഭേദപ്പെട്ട് ഓടുകയും കളക്ഷന്‍ വാരിക്കൂട്ടുകയും ചെയ്തിട്ടുണ്ട് എന്ന ഒറ്റ ധൈര്യത്തിലാവണം ആന്റോ ജോസഫ് ഈ കുരിശ് എടുത്ത് അദ്ദേഹത്തില്‍ ചാരിക്കൊടുത്തത്. പക്ഷേ, ഇത്തവണ പണിപാളിയോന്ന് സംശയം. വേണുവിന്‍റെ ഛായാഗ്രഹണത്തില്‍ വലിയ പിഴവുകളോ നേട്ടങ്ങളോ പറയുവാനില്ല. ഒരു ആവറേജ് പടം. തീര്‍ന്നു. ചിത്രത്തില്‍ പത്മപ്രിയയും കനിഹയുമാണ് നായികമാര്‍. സഹോദരിമാരായ ഡോക്ടര്‍ വിഭാഗം പഠിക്കുന്നവര്‍. ചിത്രത്തില്‍ അവരുടെ അച്ഛനായി ലാലു അലക്‌സ്. അതു സഹിക്കാം. പക്ഷേ, അയാള്‍ മമ്മൂട്ടിയെന്ന മുതുക്കിഴവന്‍റെ അമ്മായിഅച്ഛനാവുന്നു എന്നു പറയുമ്പോള്‍ പ്രേക്ഷകരുടെ മുഖം ചുളിഞ്ഞു. പതിവുപോലെ ഇത്തിരി വെള്ളമടിയും, കൊച്ചു തമാശകളുമായി പതിവ് അച്ഛനായി ലാലു അലക്‌സ് തന്‍റെ ഭാഗം ക്ലിയറാക്കി. അല്‍ഫോണ്‍സ് ഒരുക്കിയ ഗാനത്തില്‍ ആദ്യപകുതിയിലെ വെള്ളമടി ഗാനം സാമാന്യം ഭേദപ്പെട്ടു നിന്നു. ബാക്കി ഗാനങ്ങളെക്കുറിച്ച് പറയാതിരിക്കുകയാവും നല്ലത്.  വിഷുക്കാലത്ത് തീയറ്ററില്‍ ഇറങ്ങിയ ചിത്രങ്ങളില്‍ ഓര്‍ഡിനറിയും ഈ അടുത്ത കാലത്തും മാത്രമാണ് ഇപ്പോഴും സാമാന്യം നല്ല പ്രേക്ഷകരുമായി ഓടിക്കൊണ്ടിരിക്കുന്നത്. ആഷിക് അബുവിന്‍റെ 22 ഫീമെയില്‍ കോട്ടയം സാധാരണ അബു സ്റ്റൈല്‍ ചിത്രമാണെന്നും കുഴപ്പമില്ലെന്നും റിപ്പോര്‍ട്ടുണ്ട്. കണ്ടിരിക്കാം, ഇത്തവണത്തെ വിഷുചിത്രങ്ങള്‍ ആര്‍ക്കൊക്കെ കൈനീട്ടം സമ്മാനിക്കുമെന്ന്.

No comments:

Post a Comment